കൊച്ചി: കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഹര്‍ജികള്‍ ഓഗസ്റ്റ് 16ന് പരിഗണിക്കാന്‍ മാറ്റി.
Read more: ചാന്ദ്രയാന്‍ -3 വിക്ഷേപണം നാളെ
സംസ്ഥാനത്ത് തെരുവുനായകളുടെ അക്രമം പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരികയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പതിനൊന്നുകാരന്‍ ഉള്‍പ്പെടെ മരിച്ചിട്ടുണ്ടെന്നും തെരുവുനായ ശല്യയത്തെ തുടര്‍ന്ന് ആറു സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ബാലാവകാശ കമ്മീഷന്‍ സൂപ്രീംകോടതിയെ അറിയിച്ചു.
അക്രമകാരികളായ തെരുവുനായകളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















