ന്യൂഡൽഹി: യമുനയിൽ ജലനിരപ്പ് സർവകാല റിക്കാർഡും പിന്നിട്ട് ഉയരുന്നു. ജലനിരപ്പ് വ്യാഴാഴ്ച രാവിലെ ഏഴോടെ 208.46 മീറ്ററായി ഉയർന്നു. ഇതോടെ ഡൽഹിയിൽ നിരവധി വീടുകളും റോഡുകളും വെള്ളത്തിനടയിലായി. 40 വർഷങ്ങൾക്ക് ശേഷമാണ് യമുനയിൽ ജലനിരപ്പ് ഇത്രയും ഉയരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വീടിന്റെ സമീപവും വെള്ളംപൊങ്ങി.
അപകടനിലക്ക് മൂന്നടി മുകളിലാണ് യമുനയിൽ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് സർവകാല റെക്കോർഡ് ഭേദിച്ചതോടെ ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചു പോയി. കൃഷിയെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. 16564 ആളുകളെ ഇതുവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 14534 പേരാണ് ടെന്റുകളിൽ താമസിക്കുന്നത്. റോഡ് ഗതാഗതത്തെയും വെള്ളക്കെട്ട് ബാധിച്ചു.
Read more: ചാന്ദ്രയാന്‍ -3 വിക്ഷേപണം നാളെ
കന്നുകാലികളെ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഭൂരിഭാഗം ആളുകളും തയ്യാറാവുന്നില്ല. യമുനയുടെ തീരത്ത് മയൂർവിഹാറിൽ മാത്രം നൂറിലധികം കുടുംബങ്ങളാണ് ടെന്റുകളിൽ താമസിക്കുന്നത്. പലരുടെയും നില അതീവ പരിതാപകരമാണ്. മതിയായ ഭക്ഷണമോ കുടിവെള്ളമോ ഇവർക്ക് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇവിടെ ശുചിമുറിക്കുള്ള സൗകര്യവും പരിമിതമാണ്. സർക്കാർ ഇടപെടൽ മതിയാകുന്നില്ല എന്നതാണ് പ്രദേശവാസികൾ പറയുന്നത്. വിതരണത്തിനായി കൊണ്ടു വരുന്ന ഭക്ഷണം ഇവിടെയുള്ള പകുതി പേർക്ക് പോലും തികയുന്നില്ലെന്നും പരാതിയുണ്ട്.
ഹരിയാനയിലെ ഹാത്നികുണ്ഡ് ഡാമിൽ നിന്ന് വെള്ളം അമിത അളവിൽ തുറന്നുവിട്ടതോടെയാണ് യമുനയിൽ ജലനിരപ്പ് ഉയർന്നത്. അപകടസൂചനയിൽ നിന്ന് മൂന്ന് മീറ്റർ മുകളിലാണ് നിലവിലെ ജലനിരപ്പ്. ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് കേന്ദ്രസർക്കാരിനോട് കേജരിവാൾ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ ലെഫ്റ്റ്നെൻ്റ് ഗവർണർ വിളിച്ച ദുരന്ത നിവാരണ അതോറിറ്റി യോഗം ഇന്ന് നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















