തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ നാലുപേരുടെയും മൃതദേഹം കണ്ടെത്തി. റോബിൻ (42) എന്നയാളുടെ മൃതദേഹമാണ് അവസാനം കിട്ടിയത്. കുഞ്ഞുമോന്‍, സുരേഷ് ഫെര്‍ണാണ്ടസ് (58), ബിജു ആന്റണി (47) എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. മരിച്ച നാലുപേരും പുതുക്കുറിച്ചിക്കാരാണ്. തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് മുതലപ്പൊഴി ഹാര്‍ബറില്‍നിന്ന് പോയ വള്ളം അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശിയായ ആന്റണിയുടെ ഉടമസ്ഥതയിലുള്ള ‘പരലോക മാതാ’ എന്ന വള്ളമാണ് മറിഞ്ഞത്.
ഇരുട്ടായതിനാല്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവര്‍ കണ്ടിരുന്നില്ല. താഴംപള്ളി പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ വള്ളം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്. കുഞ്ഞുമോനെ അബോധാവസ്ഥലിയാണ് കടലില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്ത് ഹാര്‍ബറിലെത്തിച്ചത്. കൈയില്‍ ബിജു എന്ന് പച്ചകുത്തിയതിനാലാണ് ബിജുവിന്റെ മൃതദേഹം തിരിച്ചറിയാനായത്.
Also read : ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ 4 തീർഥാടകർ മരിച്ചു; ആകെ മരണം 41
ബന്ധുക്കളായ നാലുപേരും അടുത്തകാലത്തായി ഒരുമിച്ചാണ് മീന്‍പിടിക്കാന്‍ പോയിരുന്നത്. ഇവരുടെ നാലുപേരുടെയും വീടുകള്‍ തമ്മില്‍ മീറ്ററുകളുടെ അകലം മാത്രമേയുള്ളൂ. . പുലർച്ചെയാണ് അപകടമുണ്ടായതെങ്കിലും അഞ്ചു മണിക്കൂർ വൈകി രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് ഔദ്യോഗിക രക്ഷാപ്രവർത്തനം ആരംഭിച്ചത്. രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ രണ്ടിടത്ത് റോഡ് ഉപരോധിക്കുകയും സ്ഥലം സന്ദർശിച്ച മന്ത്രിമാരെ തടയുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















