കൊൽക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റം. സിപിഎം-കോൺഗ്രസ് സഖ്യത്തിനും ബി.ജെ.പിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്ക് പ്രകാരം തൃണമൂൽ 8232ഉം ബി.ജെ.പി 1714ഉം സി.പി.എം 599ഉം സീറ്റുകളിൽ വിജയിച്ചു.
സമാനതകളില്ലാത്ത മുന്നേറ്റമാണ് തൃണമൂൽ കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കെതിരായ ഏതൊരു വിജയവും പ്രതിപക്ഷ സഖ്യത്തിന്റെ മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു.
Also read: അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും :മുഖ്യമന്ത്രി
വോട്ടെടുപ്പിനിടെ വ്യാപക അക്രമങ്ങൾ അരങ്ങേറിയത് തൃണമൂലിന് തിരിച്ചടിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് അസ്ഥാനത്താക്കിയാണ് തൃണമൂൽ കോൺഗ്രസിന്റെ മുന്നേറ്റം.
കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ, പശ്ചിമ ബംഗാളിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 20 പേർ മരിച്ചു, ശനിയാഴ്ച വോട്ടെടുപ്പ് നടക്കുകയും ഇന്നലെ റീപോളിംഗ് നടക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















