കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ കരാർ കമ്പനി കരിമ്പട്ടികയിൽപ്പെടുത്തി. ആർ.ഡി.എസ് പ്രൊജക് എന്ന് കമ്പനിയെയാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്. കമ്പനിയുടെ എ.ക്ലാസ് ലൈസൻസ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയറുടേതാണ് നടപടി.
അഞ്ച് വർഷം സർക്കാർ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തി. കമ്പനിയുടെ പേരിലോ ബിനാമി പേരിലോ പങ്കെടുക്കാനാകില്ല. മേൽപ്പാലം നിർമാണ അപാകത പരിഹരിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.
Also read: അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും :മുഖ്യമന്ത്രി
ഡി.എം.ആർസിയെ ഉപയോഗിച്ചാണ് പാലം ഗതാഗത യോഗ്യമാക്കിയത് ഇത് സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കി. കരാർ ലംഘനവും നടന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















