കോട്ടയം: കോട്ടയംജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച (2023 ജൂലായ് 11) അവധിയായിരിക്കുമെന്ന് കളക്ടര്‍ വി. വിഘ്‌നേശ്വരി അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച അവധിയാണ്. പത്തനംതിട്ട ജില്ലയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടനാട് താലൂക്കിലും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പാടശേഖരങ്ങളിലെ മടവീഴ്ച മൂലം വെള്ളക്കെട്ട് രൂക്ഷമായതിനാലും താലൂക്കിലെ മിക്ക സ്‌കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചുവരുന്നതിനാലുമാണ് അവധി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















