കണ്ണൂര്‍: മറുനാടന്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഒളിവില്‍ക്കഴിയാനുള്ള സഹായം ഏര്‍പ്പാടാക്കിക്കൊടുക്കുന്നത് കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരനെന്ന് ഡി.വൈ.എഫ്.ഐ. സമൂഹത്തില്‍ ഭിന്നിപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന മഞ്ഞപ്പത്രങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സുധാകരനും വി.ഡി. സതീശനും കൈക്കൊള്ളുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു.
മോന്‍സണ്‍ മാവുങ്കല്‍, ഷാജന്‍ സ്‌കറിയ എന്നീ മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് സുധാകരന്‍ സ്വീകരിക്കുന്നത്. ഈ നിലപാടില്‍നിന്ന് മാറിയാല്‍ അത് അദ്ദേഹത്തിന് മറ്റുചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗം ഈ സമീപനത്തിന് മറുപടി പറയണം. ഹൈക്കോടതിപോലും മഞ്ഞപ്പത്രമെന്നു വിശേഷിപ്പിച്ച മാധ്യമസ്ഥാപനമാണ് മറുനാടന്‍ മലയാളി. മഞ്ഞപ്പത്ര സംസ്‌കാരത്തിനെതിരായി സാമൂഹികമാധ്യമ കാമ്പയിന്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ഡി.വൈ.എഫ്.ഐ. ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read more: പനിയിൽ വലഞ്ഞ് കേരളം; ഇന്ന് 13,248 പേർക്ക് പനി, നാല് മരണം
കോണ്‍ഗ്രസിലെത്തന്നെ ഒരു വിഭാഗത്തിന്റെയും മുസ്‌ലിംലീഗിന്റെയും നിലപാടിനെ തള്ളിയാണ് സുധാകരന്‍ ഷാജന്‍ സ്‌കറിയയെ ന്യായീകരിക്കുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ തന്നെ നിരവധി വീഡിയോകള്‍ മറുനാടന്‍ മലയാളിയില്‍ വന്നിട്ടുണ്ട്. കൂടാതെ മുസലിംവിരുദ്ധത, നാര്‍ക്കോട്ടിക്, ജിഹാദ്, ലവ് ജിഹാദ്, ഹലാല്‍ വിവാദം എന്നിവയെല്ലാം വാര്‍ത്ത എന്ന നിലയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മറുനാടന്‍ ഒരു മാധ്യമസ്ഥാപനമേ അല്ല എന്നാണ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞത്. ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും അംഗീകരിക്കാനാവാത്ത മാധ്യമപ്രവര്‍ത്തനമാണ് മറുനാടന്‍ മലയാളിയുടേതെന്നാണ് ടി.എന്‍. പ്രതാപന്‍, കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ഇതെല്ലാം തള്ളുന്നതാണ് കെ.പി.സി.സി. പ്രസിഡന്റിന്റെ സമീപനം. പ്രതാപന്റെ വാക്കുകള്‍ കടം കൊണ്ടാല്‍ ആത്മാഭിമാനമില്ലാത്ത ആളായി കെ.പി.സി.സി. പ്രസിഡന്റ് മാറിയെന്നും വി.കെ. സനോജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















