ന്യൂഡൽഹി: യമുനാ നദിയിൽ അപകടനിലയും പിന്നിട്ട് ജലനിരപ്പ് ഉയരുന്നു. പ്രളയനിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം 205.33 മീറ്ററായിരുന്നു തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് യമുന നദിയിലെ ജലനിരപ്പ്.
ഉച്ചയ്ക്ക് ഒരു മണിയോടെ യമുന നദിയിലെ ജലനിരപ്പ് 204.5 മീറ്റർ എന്ന നിലയിലായിരുന്നു. 2,15,677 ക്യുസെക്സ് വെള്ളം മൂന്ന് മണിയോടെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് തുറന്നുവിട്ടതായി പ്രളയ നിവാരണ വകുപ്പ് വ്യക്തമാക്കുന്നു. യമുന നദിയിലെ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നു.
Read More: 11 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് ജീവപര്യന്തം കഠിനതടവും 5,50,000/- രൂപ പിഴയും
സാധാരണനിലയില്‍ 352 ക്യുസെക്‌സ് വെള്ളമാണ് അണക്കെട്ടില്‍ നിന്ന് നദിയിലേക്ക് തുറന്നു വിടുന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
‘നിലവിലുള്ള സാഹചര്യം നേരിടാൻ ഡൽഹി സർക്കാർ എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയതായി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. 206 മീറ്ററിന് മുകളിൽ ജലനിരപ്പ് എത്തിയാൽ ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങും. ഇതിനായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ജൂലൈ 11ഓടെ ജലനിരപ്പ് 205 മീറ്റർ പിന്നിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, ഹരിയാണയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടതോടെ നേരത്തെ തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു’- അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















