നെടുങ്കണ്ടം∙ ഹൈറേഞ്ചിലെ എടിഎം കൗണ്ടറുകളിൽനിന്നു പ്രായമായവരെയും എടിഎമ്മിനെ കുറിച്ച് കൂടുതൽ അറിവില്ലാത്തവരെയും കബളിപ്പിച്ച് എടിഎം കാർഡുകളും പിൻ നമ്പറുകളും തരപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ വിലസുന്നു. കാഴ്ചയിൽ മാന്യമായ വേഷവിധാനത്തിലെത്തുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ. ഒരു കാബിനിൽ രണ്ടും മൂന്നും മിഷനുകൾ സ്ഥാപിച്ചിരിക്കുന്ന കൗണ്ടറുകളിലാണ് തട്ടിപ്പുകളേറെയും. എടിഎം കൗണ്ടറിൽ അപരിചിതർക്ക് പിൻനമ്പറും കാർഡും നൽകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
തട്ടിപ്പ് ഇങ്ങനെ: : കയ്യിൽ അഞ്ഞൂറിന്റെ കുറെ നോട്ടുകളുമായി കാബിനുളളിൽ പ്രവേശിക്കുന്ന വിരുതൻ വേസ്റ്റ് ബക്കറ്റിൽ ഉപേക്ഷിച്ചിരിക്കുന്ന രസീത് എടുത്ത് ചെറുതായി മടക്കി എടിഎം കാർഡ് കയറ്റുന്ന ഹോളിൽ തിരുകി കയറ്റിയ ശേഷം മാറിനിന്ന് കയ്യിലിരിക്കുന്ന പണം എണ്ണും. ഈ സമയം പണം എടുക്കാനെത്തുന്നവർ കാർഡ് ഇടുമ്പോൾ പേപ്പർ തിരുകി കയറ്റിയതിനാൽ കാർഡ് വർക്ക് ചെയ്യില്ല. അവർ സമീപത്തു നിൽക്കുന്ന ‘മാന്യന്റെ’ സഹായം അഭ്യർഥിക്കും. അവരിൽനിന്നു കാർഡും പിൻ നമ്പറും തരപ്പെടുത്തുന്ന വിരുതൻ എടിഎം വർക്കല്ലെന്നു പറഞ്ഞ് കാർഡ് തിരികെ നൽകും. എന്നാൽ തിരികെ നൽകുന്നത് വേറെ കാർഡാണ്.
Also read : മിന്നൽ പണിമുടക്കുകാർക്ക് ക്ലീൻചിറ്റ്; കെ എസ് ആർ ടി സി ജീവനക്കാരുടെ അച്ചടക്ക നടപടി തള്ളി
ഇയാളുടെ കയ്യിൽ ഒട്ടേറെ കാർഡുകൾ ഉണ്ടാവും. കാർഡ് മാറി നൽകിയ വിവരം പെട്ടെന്ന് കാർഡുടമ തിരിച്ചറിയില്ല. ചിലർക്ക് പണം എടുത്തു നൽകും. യഥാർഥ കാർഡുമായി പോകുന്ന വിരുതൻ മറ്റേതെങ്കിലും എടിഎമ്മിൽനിന്ന് അവരുടെ പണം പിൻവലിക്കുകയാണ് പതിവ്. ഈ കാർഡ് സമാന സംഭവത്തിൽ മറ്റാർക്കെങ്കിലും നൽകും.വിരുതന്മാർ മാസ്ക് ധരിക്കുന്നതിനാൽ മുഖം പെട്ടെന്ന് തിരിച്ചറിയില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഹൈറേഞ്ച് മേഖലകളിൽ ഇത്തരം ഒട്ടേറെ തട്ടിപ്പുകൾ അരങ്ങേറി. സാധാരണക്കാരുടെ പൈസയാണ് തട്ടിയെടുക്കുന്നത്. ഒരു വർഷം മുൻപ് സമാന തട്ടിപ്പിൽ ഏലപ്പാറയിൽനിന്ന് ഒരാളെ പൊലീസ് പിടികൂടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















