കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ നാളെ റീ-പോളിംഗ്. പുരുലിയ, ബിർഭും, ജൽപായ്ഗുഡി, നഡിയ, സൗത്ത് 24 പർഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘർഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക. തിങ്കളാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.
മുർഷിദാബാദ്– 175, മാൾഡ–112, നാദിയ–89, നോർത്ത് 24 പർഗാനസ്– 46, സൗത്ത് 24 പർഗാനസ്–36, പർബ മേദിനിപുർ– 31, ഹൂഗ്ലി–21, ദക്ഷിണ ദിനജ്പുർ– 18, ജൽപയ്ഗുരി– 14, ബിർഭും– 14, പശ്ചിം മേദിനിപുർ– 10, ബങ്കുര– 8, ഹൗറ– 8, പശ്ചിം ബർധാനം– 6, പുരുലിയ–4, പുർബ ബർധമൻ– 3, അലിപുർദുവർ–1 എന്നിങ്ങനെ 604 ബൂത്തുകളിലാണ് റീ പോളിങ് പ്രഖ്യാപിച്ചത്.
പിസിസി അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. അക്രമ സംഭവങ്ങളിൽ ആശങ്ക അറിയിച്ചാണ് കത്ത്. റീപോളിങ്ങിനിടെ അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ എടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു.
ജൂലൈ 8ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. പലയിടങ്ങളിലും ബാലറ്റ് പെട്ടികൾ തകർപ്പെടുകയും, മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. പ്രിസൈഡിംഗ് ഓഫിസർമാർക്കും മർദനമേറ്റു.
ഇന്ന് വൈകീട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് തടസപ്പെട്ടയിടങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റീപോളിംഗ് നടത്താനുള്ള തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















