തിരുവനന്തപുരം: കെ റെയിൽ (സിൽവർലൈൻ) പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് പറഞ്ഞിട്ടില്ലെന്നും നിലവിലെ രീതിയിൽ പ്രായോഗികമല്ലെന്നാണ് പറഞ്ഞതെന്നും മെട്രോമാൻ ഇ.ശ്രീധരൻ. പൊന്നാനിയിലെ വീട്ടിൽ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസുമായി നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം.
കെ റെയിൽ പദ്ധതിയിൽ മാറ്റം വരുത്തിയാൽ കേരളത്തിന് യോജിക്കുമെന്നാണോ പറയുന്നതെന്ന ചോദ്യത്തിന് എപ്പോഴും താൻ അതു പറയാറുണ്ടെന്നും ശ്രീധരൻ മറുപടി നൽകി. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ രീതിയിൽ പദ്ധതി നടപ്പാക്കാമെന്ന നിർദേശങ്ങൾ സർക്കാരിന് നൽകും.
കെ റെയില്‍ വീണ്ടും ട്രാക്കിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്. കെ റെയിൽ നിലവിലെ രീതിയിൽ പ്രായോഗികമല്ലെങ്കിലും മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇ ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉപദേശവും നൽകും. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകൾ കേരളത്തിന് ആവശ്യമാണ്. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ രീതിയിൽ പദ്ധതി നാപ്പിലാക്കാമെന്ന് ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇങ്ങനെ വരുമ്പോൾ ചെലവും സ്ഥലം ഏറ്റെടുക്കലും കുറയുമെന്നും ഇക്കാര്യങ്ങൾ അടങ്ങിയ നിർദേശങ്ങൾ കെ വി തോമസ് വഴി സർക്കാരിന് സമർപ്പിക്കുമെന്നും ശ്രീധരൻ പറഞ്ഞു.
സർക്കാർ തലത്തിൽ മറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ആദ്യമായിട്ടാണ് കെ റെയിലിൽ തന്റെ ഉപദേശം തേടുന്നത് എന്നും ഇ ശ്രീധരൻ വ്യക്തമാക്കി. ഇ ശ്രീധരനെ ഒപ്പം കൂട്ടി കെ റെയിൽ ട്രക്കിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ വി തോമസ് ഇന്ന് ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ എത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. മറ്റ് റെയിൽവേ പ്രശ്നങ്ങളും ചർച്ചയായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















