ന്യൂഡല്‍ഹി: പബ്ജി കളിയിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനില്‍ നിന്ന് നാല് കുട്ടികളുമായി എത്തിയ യുവതി മതം മാറി. ഹിന്ദു മതം സ്വീകരിച്ചുവെന്നും തന്റേയും കുട്ടികളുടേയും പേര് മാറ്റിയെന്നുമാണ് പാക് യുവതി സീമ ഹൈദര്‍ അറിയിച്ചിരിക്കുന്നത്.
‘എന്റെ ഭർത്താവ് ഹിന്ദുവാണ്. അതുകൊണ്ട് ഞാനും ഹിന്ദുവാണ്. ഞാനിപ്പോൾ ഇന്ത്യക്കാരിയെന്ന് എനിക്ക് തന്നെ തോന്നുന്നു’- സീമ എൻഡിടിവിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് യുവതി എത്തിയത്. അനധികൃതമായി എത്തിയതിനെ തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്തിരുന്നു.
സീമ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായും സര്‍നെയിം മാറ്റിയതായും പറയുന്നു. വിവാഹിതയായ യുവതിയുടെയുണ്ടായിരുന്ന സര്‍നെയിം സീമ ഹൈദര്‍ എന്നായിരുന്നു. ഇപ്പോള്‍ കാമുകനായ സച്ചിൻ മീനയുടെ സര്‍നെയിമാണ് സീമ സ്വീകരിച്ചിരിക്കുന്നത്.
തന്റേത് മാത്രമല്ല, നാല് കുട്ടികളുടേയും പേര് മാറ്റിയതായും സീമ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്, പ്രിയങ്ക, പാരി, മുന്നി എന്നിങ്ങനെയാണ് കുട്ടികളുടെ പുതിയ പേര്. സീമ എന്ന പേര് ഹിന്ദു, മുസ്ലീം വിഭാഗങ്ങളില്‍ സാധാരണയായി ഉള്ളതിനാല്‍ സര്‍നെയിം മാത്രമാണ് മാറ്റിയത്.
പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട സച്ചിനെ തേടി തന്റെ നാല് കുട്ടികളുമായാണ് ഇന്ത്യയിലെത്തിയത്. ഇവരെ അനധികൃതമായി താമസിപ്പിച്ചതിനാണ് സമീയും സച്ചിനും ജൂലൈ നാലിന് അഴിക്കുള്ളിലായത്.
നേപ്പാളിലൂടെയാണ് സീമ ഗുലാം ഹൈദർ ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിനെ കാണാനെത്തിയത്. പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ചാറ്റ് ചെയ്യാനാരംഭിക്കുകയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. 12 ലക്ഷം രൂപയ്ക്ക് തന്റെ ഭൂമി വിറ്റാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയതെന്നും സീമ പൊലീസിനോട് പറഞ്ഞു.
സീമയേയും മക്കളേയും സ്വീകരിക്കാൻ തന്റെ കുടുംബം തയ്യാറായെന്ന് സച്ചിൻ പറയുന്നു. സീമയ്ക്ക് ഇന്ത്യൻ പൗരത്വം നല്‍കാൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും സഹായിക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടു.
അതിനിടയില്‍, ഭാര്യയെ തിരിച്ച് പാകിസ്ഥാനിലേക്ക് തിരിച്ചെത്തിക്കാൻ ഇന്ത്യൻ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സീമയുടെ ഭര്‍ത്താവും രംഗത്തെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















