തിരുവനന്തപുരം: തൃശ്ശൂരും കാസര്‍ഗോഡും ഭൂചലനത്തിന് സമാനമായ പ്രതിഭാസം. ചില മേഖലകളില്‍ ഭൂമിക്കടിയില്‍ നിന്നുണ്ടായ ചെറു ചലനങ്ങള്‍ക്കും, ശബ്ദത്തിലും വിശദീകരണവുമായി ദുരന്തനിവാണ അതോറിറ്റി രംഗത്തെത്തി. ഉണ്ടായത് ഭൂചലനം അല്ലെന്നും ആശങ്കപ്പെടേണ്ടത് ഇല്ലെന്നും വിശദീകരണം. ഭൂമിക്കടിയില്‍ നിന്ന് ചെറിയ അളവില്‍ ഉണ്ടാകുന്ന മര്‍ദ്ദം പുറംതള്ളുന്നതാണെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
കാസര്‍ഗോഡ്, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ വിവിധ സമയങ്ങളിലില്‍ ചെറിയ തോതിലുള്ള വിറയല്‍ അനുഭവപ്പെടുന്നതായും ഭൂമിക്കടിയില്‍ നിന്ന് മുഴക്കത്തിലുള്ള ശബ്‍ദം കേള്‍ക്കുന്നതായും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. റിക്ടർ സ്‌കെയിലിൽ മൂന്നിൽ താഴെയുള്ള ചലനങ്ങളുടെ തോത് രേഖപ്പെടുത്തില്ല. അതുകൊണ്ട് തന്നെ ഭൂകമ്പമായി പരിഗണിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം.
ഇന്നുച്ചയ്ക്ക് 1:01 നാണ് ഭൂമിക്കടിയിൽ പ്രകമ്പനം അനുഭവപ്പെട്ടത്. രണ്ടു സെക്കൻഡ് നേരം മാത്രം നീണ്ടുനിൽക്കുന്നതായിരുന്നു പ്രകമ്പനം. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മേഖലയിൽ പ്രകമ്പനം അനുഭവപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.16ന് ആണ് മേഖലയിൽ ആദ്യ പ്രതിഭാസം അനുഭവപ്പെട്ടത്. തൃക്കൂർ, കല്ലൂർ, വരന്തരപ്പള്ളി മേഖലയിലാണ് പ്രകമ്പനം. രണ്ട് സെക്കന്റ് മാത്രം ദൈർഘ്യമുള്ളതായിരുന്നു ഇത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
ചെറിയ തോതിലുള്ള ചലനങ്ങള്‍ ആയതിനാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജി യുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡല്‍ഹി ആസ്ഥാനമായിട്ടുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജി യുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുകയാണ്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
















