ചെന്നൈ: സമൂഹമാധ്യമങ്ങളിൽ വൈറലായി ടീച്ചർക്കെതിരെ ഏഴാം ക്ലാസ് വിദ്യാർഥികൾ നൽകിയ പരാതി. ട്വിറ്ററിൽ പങ്കുവച്ച പരാതിയുടെ ചിത്രങ്ങളാണ് വ്യപകമായി പ്രചരിക്കുന്നത്. ‘ജുപിറ്റർ വാഴ്ക’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വെള്ള കടലാസിൽ എഴുതിയ പരാതിയുടെ ചിത്രങ്ങൾ എത്തിയത്. ‘ഗയ്സ് എന്റെ അച്ഛന് അൽപം മുൻപ് കിട്ടിയ പരാതിക്കത്ത്. എനിക്കു ശ്വാസം മുട്ടുന്നു.’ എന്ന കുറിപ്പോടെയാണ് കത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചത്.
Also read : ആശുപത്രിയിലെ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
സ്കൂളിന്റെ പേരോ മറ്റുവിവരങ്ങളോ കത്തില്‍ ഇല്ല. പക്ഷേ, ഏഴ് ഡിയിലെ ആൺകുട്ടികൾ വൈസ് പ്രിൻസിപ്പളിനാണ് കത്തെഴുതിയിരിക്കുന്നത്. മിസിസ് ഹാഷിനെതിരെയാണ് പരാതി എന്ന സൂചന കത്തിൽ നൽകുന്നുണ്ട്. തുടർന്നാണ് വെട്ടിയും തിരുത്തിയുമുള്ള പരാതി. പരാതി കത്തിൽ പറയുന്ന് ഇങ്ങനെ: ‘‘അവർക്കു തീരെ മര്യാദയില്ല. എല്ലാവരോടും വളരെ ദേഷ്യത്തോടെ പെരുമാറുന്നു. എല്ലാ ആൺകുട്ടികളെയും കളിയാക്കുന്നു. തമിഴിൽ അസഭ്യ വാക്കുകൾ പ്രയോഗിക്കുന്നു.’ കത്തിന്റെ അവസാനം ഒപ്പ് എന്നും എഴുതുകയും കത്തിൽ കുട്ടികൾ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം