മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ ചെന്നൈയിൽ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു. 22കാരിയായ പ്രീതിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.ട്രെയിനിന്റെ വാതിൽപ്പടിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ യുവതിയുടെ ഫോൺ പിടിച്ചുവാങ്ങാൻ രണ്ട് പേർ ശ്രമിക്കുകയായിരുന്നു.
Also read : ആശുപത്രിയിലെ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
തുടർന്നുണ്ടായ മൽപിടിത്തത്തിൽ ട്രെയിനിൽ നിന്ന് താഴെ വീഴുകയായിരു ന്നുവെന്ന് പൊലീസ് പറയുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിക്കപ്പെട്ട പ്രീതിയുടെ ഫോൺ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മണിമാരൻ, വിഗ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















