കണ്ണൂർ: കണ്ണൂരിൽ കവുങ്ങ് വീണ് മൂന്നാം ക്ലാസ്സ് വിദ്യാർഥി മരിച്ചു. ആലക്കാട് ഊരടിയിലെ ചപ്പന്റെകത്ത് ജുബൈരിയ – നാസർ ദമ്പതികളുടെ മകൻ ജുബൈർ (9) ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേക്ക് കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജുബൈറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം