ഇംഫാൽ: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഭാഗികമായി നീക്കാൻ മണിപ്പൂർ ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനം ജൂലൈ 10വരെ നീട്ടിയിരുന്നു. മെയ് 3 മുതലാണ് മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.
ഇന്നലെ മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ 17 വയസുകാരൻ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽ നിന്ന് രണ്ട് പേരും മെയ്തെയ് വിഭാഗത്തിൽ നിന്ന് ഒരാളുമാണ് കൊല്ലപ്പെട്ടത്. ബിഷ്ണുപൂർ- ചുരാചന്ദ്പൂർ അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്.
Also read : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
അക്രമികൾ തമ്മിൽ വെടിവെപ്പുണ്ടായപ്പോൾ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പതിനേഴുകാരന് വെടിയേറ്റതെന്നാണ് വിവരം. മെയ്തെയ് – കുക്കി വിഭാഗങ്ങൾ അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ തോക്കുകൾ ഏന്തിയാണ് ഇരുവിഭാഗവും നിലയുറപ്പിച്ചിരിക്കുന്നത്.
മണിപ്പൂരിൽ സംഘർഷം ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിട്ടു. മെയ്‍തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















