മുംബൈ: സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനില്ലെന്നു വ്യക്തമാക്കി എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. മറാഠി മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ശരദ് പവാർ നയം വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കണമെന്ന അജിത് പവാറിന്റെ നിർദേശത്തെക്കുറിച്ചുള്ള ചോദ്യത്തോടു രൂക്ഷമായാണു ശരദ് പവാർ പ്രതികരിച്ചത്.
എന്നോട് വിരമിക്കാനാവശ്യപ്പെടാന്‍ അവര്‍ ആരാണ്. 82-ഓ 92-ഓ ആകട്ടെ, ആ പ്രായത്തിലും പഴയതുപോലെ പ്രവര്‍ത്തിക്കാന്‍ എനിക്കാകും. ഇനിയും ഞാന്‍ മുന്നോട്ടുപോവുക തന്നെ ചെയ്യും. എന്നെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരുടെ അഭ്യര്‍ഥന പ്രകാരമാണത്. മൊറാര്‍ജി ദേശായി എത്രാമത്തെ വയസ്സിലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായതെന്ന് ഓര്‍മയുണ്ടോ. എനിക്ക് പ്രധാനമന്ത്രിയോ മന്ത്രിയോ ആകേണ്ട, ജനങ്ങളെ സേവിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ഞാന്‍ തളർന്നവനുമല്ല വിരമിച്ചവനുമല്ല- ശരദ് പവാര്‍ വ്യക്തമാക്കി.
‘താൻ ക്ഷീണിതനല്ല, വിരമിക്കാനുമില്ല’ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ വാക്കുകളെ കടമെടുത്തു ശരദ് പവാർ വിശദീകരിച്ചു.
Also read : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
ശരദ് പവാറിന്റെ മകനല്ലാത്തതിനാൽ പാർട്ടിയിൽ തഴയപ്പെട്ടെന്ന അജിത് പവാറിന്റെ ആരോപണത്തോടും ശരദ് പവാർ പ്രതികരിച്ചു. ‘‘വിഷയത്തിൽ കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. കുടുംബത്തിനു പുറത്തു കുടുംബ വിഷയങ്ങൾ സംസാരിക്കാൻ താൽപ്പര്യമില്ല. അജിത് പവാർ മന്ത്രിയും ഉപമുഖ്യമന്ത്രിയും ആയിട്ടുണ്ട്. തന്റെ മകൾ സുപ്രിയ സുലെയ്ക്കു സാധ്യമാണെങ്കിൽ പോലും ഒരു മന്ത്രി പദവി പോലും നൽകിയിട്ടില്ല’’– ശരദ് പവാർ കൂട്ടിച്ചേർത്തു.
പവാര്‍ വിരമിക്കാനുള്ള സമയം അതിക്രമിച്ചുവെന്നും ഭരണം തനിക്കു കൈമാറണമെന്നുമായിരുന്നു അജിത് പവാറിന്റെ പരാമര്‍ശം. എന്നെ എല്ലാവര്‍ക്കും മുന്നില്‍ ഒരു വില്ലനായാണ് ചിത്രീകരിച്ചത്. എങ്കിലും അദ്ദേഹത്തോട് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ. പക്ഷേ ഒരു കാര്യം ഓര്‍മിപ്പിക്കാതെ വയ്യ, എന്തിനും പ്രായപരിധിയുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ 60-ാം വയസ്സില്‍ വിരമിക്കും, ബി.ജെ.പി. നേതാക്കള്‍ 75-ലും. എല്‍.കെ. അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും നോക്കൂ. എങ്കില്‍ മാത്രമേ പുതിയ തലമുറയ്ക്ക് വളര്‍ച്ചയ്ക്കുള്ള അവസരം ലഭിക്കൂ. 83 വയസ്സായില്ലേ ഇത് നിര്‍ത്താന്‍ ഉദ്ദേശമില്ലേ. ഭരണം എനിക്ക് കൈമാറൂ. ഞങ്ങള്‍ താങ്കളുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ഥിക്കാം.- അജിത് പവാര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















