മലപ്പുറം: മമ്പാട് എട്ടു വയസ്സുകാരനു നേരെ തെരുവുനായ ആക്രമണം. കാലിനാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നായക്കൂട്ടം ആക്രമിക്കുകയായിരുന്നു.
സന്നദ്ധ സേവന സംഘടനയായ എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് അംഗമായ ഡെന്നി എബ്രഹാമിന്റെ മകന്‍ ജോയലിനാണ് നായ്ക്കളുടെ കടിയേറ്റത്. നിലവില്‍ കുട്ടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read more: ബാലസോർ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്ത് സിബിഐ
മലപ്പുറത്ത് മമ്പാട്, പാലപ്പറമ്പ് എന്നീ മേഖലകളില്‍ തെരുവുനായ ശല്യം അതിരൂക്ഷമാണ്. ഇതില്‍ അടിയന്തരമായി പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















