തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന് തുടരും. ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സുരേന്ദ്രനോട് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. ഈ മാസം നടക്കുന്ന സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ സുരേന്ദ്രൻ പങ്കെടുക്കും.
സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
Read More: ലോകത്തിലെ ഏറ്റവും സമ്പന്നനായ യാചകൻ ഇന്ത്യയിൽ
ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്. രാജസ്ഥാന്‍, തെലങ്കാന, അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. നേതൃമാറ്റത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ പറഞ്ഞു.
അതേസമയം വി മുരളീധരനെ കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നത് തെറ്റായ സന്ദേശത്തിനു വഴി തെളിക്കുമെന്ന വിലയിരുത്തലിൽ കൂടിയാണ് സുരേന്ദ്രനോട് തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വി. മുരളീധരൻ കേന്ദ്രമന്ത്രിയായി തന്നെ ആറ്റിങ്ങലിൽനിന്നും ലോക്സഭയിലേക്ക് ജനവിധി തേടാനാണ് സാധ്യത.
നേരത്തെ ആന്ധ്രപ്രദേശ്, തെലുങ്കാന, പഞ്ചാബ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി അധ്യക്ഷൻമാരെ മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് സുരേന്ദ്രനെയും നേതൃസ്ഥാനത്തുനിന്നും മാറ്റുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















