തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട വിവാദത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഷൈജുവിന്റെയും എസ്.എഫ്.ഐ നേതാവ് വിശാഖിന്റെയും ജാമ്യാപേക്ഷ തള്ളി. കാട്ടാക്കട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
വെള്ളിയാഴ്ചയായിരുന്നു ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇരുപ്രതികളേയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തെളിവെടുപ്പ് അടക്കം നടത്തേണ്ടതുണ്ട്. ഉടൻ തന്നെ ഇവർക്കായുള്ള കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും അത്തരമൊരു അപേക്ഷ നൽകിയിട്ടില്ല.
Read More: ലോകത്തിലെ ഏറ്റവും സമ്പന്നനായ യാചകൻ ഇന്ത്യയിൽ
നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതി അപേക്ഷ തള്ളിയതോടെയാണ് ഇരുവരും കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയത്. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് വിശാഖ് ഹാജരായത്.
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ച അനഘ എന്ന പെണ്‍കുട്ടിയ്ക്ക് പകരം വിശാഖിന്റെ പേര് പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജു സര്‍വകലാശാലയ്ക്ക് കൈമാറി എന്നതായിരുന്നു കേസ്. ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് നീക്കുകയും വിശാഖിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
വിജയിച്ച സ്ഥാനാർഥി ആരോഗ്യകാരണങ്ങളാൽ സ്വമേധയാ പിന്മാറിയതാണെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വൈശാഖിന്റെ വാദം. താൻ നിരപരാധിയാണെന്നും പ്രിൻസിപ്പലിന്റെ നടപടികളെ കുറിച്ചറിയില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. വിജയിച്ച സ്ഥാനാർഥി ആരോഗ്യപരമായ കാരണങ്ങളാൽ സ്വമേധയാ പിന്മാറിയത് കൊണ്ടാണ് തന്റെ പേര് പ്രിൻസിപ്പൽ ആ സ്ഥാനത്തേക്ക് ചേർത്തതെന്നും ഹരജിയിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















