കൊച്ചി: മരടില്‍ അമ്മയെ മകന് വീട്ടില്‍ പൂട്ടിയിട്ട് വെട്ടി കൊലപ്പെടുത്തി. മരട് തുരുത്തി അമ്പലത്തിനു സമീപം ബ്ലൂ ക്ലൗഡ്സ് അപ്പാര്‍ട്ട്മെന്റ് എഫ് വണ്‍ ഫ്ലാറ്റില്‍ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാം (75) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അച്ചാമ്മയുടെ മകൻ വിനോദ് ഏബ്രഹാമിനെ (51) പോലീസ് അറസ്റ്റ് ചെയ്തു. വിനോദ് നിയമ ബിരുദധാരിയാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളും അച്ചാമ്മയും മാത്രമാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.
Also read : പ്രശസ്ത ചിത്രകാരൻ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
ഉച്ചകഴിഞ്ഞ് ഫ്ലാറ്റില്‍ നിന്നു ബഹളം കേട്ടതിനെ തുടർന്ന് സമീപവാസികളും പോലീസും നഗരസഭാ കൗണ്സിലറുമെത്തി ഇരുവരെയും ശാന്തരാക്കി മടങ്ങിയതാണ്. പിന്നീട് വൈകുന്നേരം അഞ്ചിന് സമീപവാസികള്‍ ബഹളംകേട്ട് വീണ്ടുമെത്തിയപ്പോഴാണ് അച്ചാമ്മയെ മരിച്ച നിലയിലാണ് കണ്ടത്.
വാക്കത്തിയുമായി മുറിയില്‍നിന്ന വിനോദിനെ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ആഡംബര ജീവിതത്തിന് പണം നല്കാത്തതിനാല് പ്രതി അമ്മയുമായി നിരന്തരം വഴക്കിടുമായിരുന്നെന്നും പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഇയാള്‍ വിവാഹം കഴിച്ചിരുന്നെങ്കിലും ഒരാഴ്ചയ്ക്കകം ഭാര്യ വേര്‍പിരിഞ്ഞു പോയി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















