കോഴിക്കോട്: വടകര മണിയൂരിൽ വൈദ്യുതി കമ്പിയിൽനിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മുതുവന കടയക്കൂടി ഹമീദിന്റെ മകൻ നിഹാൽ (17) ആണ് മരിച്ചത്.
മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം. സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം. ഇതോടെ ഇന്ന് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം