അമേരിക്ക: അമേരിക്കന്‍ പോപ്പ് ഗായിക കൊക്കോ ലീ അന്തരിച്ചു. ജീവനൊടുക്കാന്‍ ശ്രമിച്ച കൊക്കോ ലീ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കൊക്കോ ലീക്ക് വിഷാദ രോഗമുണ്ടായിരുന്നുവെന്ന് സഹോദരി കരോള്‍ ലീ പറഞ്ഞു. 48കാരിയായ കൊക്കോ ലീ ആശുപത്രിയില്‍ വെച്ച് കോമയിലായിരുന്നു. ബുധനാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ലീയുടെ സഹോദരി അറിയിച്ചു.
1975 ജനുവരി 17ന് ഹോങ്കോങ്ങിലാണ് കൊക്കോ ലീ ജനിച്ചത്. ഹോങ്കോങ്ങില്‍ ജനിച്ച ലീ വളര്‍ന്നത് സാന്‍ഫ്രാന്‍സിസ്കോയിലാണ്. വേറിട്ട ശബ്ദത്തിലൂടെയും ഗാനങ്ങളിലൂടെയും 90കളില്‍ പ്രശസ്തയായി. കന്റോണീസ്, മാന്‍ഡരിന്‍, ഇംഗ്ലീഷ് ഭാഷകളിലെ ഗാനങ്ങളിലൂടെ ഹോങ്കോങ്ങിലും ചൈനയിലും തായ്വാനിലും സിംഗപ്പൂരിലും മലേഷ്യയിലുമെല്ലാം ആരാധകരുണ്ടായി. പാശ്ചാത്യ സംഗീതത്തെ ഹിപ് ഹോപ്പുമായി കോര്‍ത്തിണക്കിയ കൊക്കോ ലീ വളരെ വേഗം ആഗോളതലത്തില്‍ പ്രശസ്തയായി.
Read More: ‘ഇൻവിക്റ്റോ’യ്ക്ക് പിന്നാലെ കുതിച്ചുയർന്ന് മാരുതിയുടെ ഓഹരി
1999ല്‍ ലീ തന്റെ ആദ്യത്തെ സമ്പൂര്‍ണ ഇംഗ്ലീഷ് ആല്‍ബമായ ജസ്റ്റ് നോ അദര്‍ വേ അവതരിപ്പിച്ചു. 2001ല്‍ ഓസ്കര് അവാര്‍ഡ് ദാന വേദിയില്‍ ഗാനം അവതരിപ്പിച്ചു. ഗായികയെന്ന നിലയില്‍ മാത്രമല്ല ഗാനരചയിതാവ്, നര്‍ത്തകി, നടി എന്നി നിലകളിലും പ്രശസ്തയായിരുന്നു കൊക്കോ ലീ.
സ്നേഹം എന്നും വിശ്വാസം എന്നും ടാറ്റൂ ചെയ്ത ചിത്രമാണ് ലീ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്- ‘അവിശ്വസനീയമാംവിധം ദുഷ്കരമായ ഈ വര്‍ഷം കടന്നുപോകാന്‍ എനിക്ക് അത്യധികം ആവശ്യമായിരുന്ന, ഞാന്‍ ഹൃദയത്തിലേന്തുന്ന രണ്ട് പ്രിയപ്പെട്ട വാക്കുകള്‍’. പോപ്പ് ഗായിക എന്ന നിലയില്‍ 30-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് കൊക്കോ ലീ ജീവിതം അവസാനിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം