ന്യൂഡൽഹി: മാരുതി സുസുക്കി പുതുതായി പുറത്തിറക്കിയ എം.പി.വി ഇൻവിക്റ്റോ കാറിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയും ഉയർന്നു. ഒരു ഘടത്തിൽ മാരുതി ഓഹരി വില നാല് ശതമാനം വരെ ഉയർന്നു. മാരുതിയുടെ വിപണിമൂല്യം 10,519.95 കോടിയായി ഉയർന്നു.
Read More: വേനൽചൂട്; തൊഴിൽ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 3.61 ശതമാനം നേട്ടത്തോടെ 9,994.5 രൂപയിലാണ് മാരുതി ഓഹരികൾ വ്യാപാരം അവസാനിച്ചത്. 52 ആഴ്ചയിലെ ഉയർന്ന നിരക്കിലേക്ക് മാരുതി ഓഹരി വില ഉയർന്നിരുന്നു. സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മാരുതിയായിരുന്നു.
അതേസമയം, ദേശീയ സൂചിക നിഫ്റ്റിയിൽ മാരുതി ഓഹരി വില 3.55 ശതമാനമാണ് ഉയർന്നത്. 9,990.1 രൂപയാണ് നിഫ്റ്റിയിലെ മാരുതി ഓഹരി വില. നേരത്തെ 24.8 മുതൽ 28.4 ലക്ഷം വരെ രൂപക്കാണ് മാരുതി ഇൻവിക്റ്റോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. 2021-22 വർഷത്തിൽ 83,798 കോടിയുടെ വിൽപനയാണ് മാരുതിക്കുണ്ടായത്. ഇൻവിക്റ്റോയിലൂടെ പ്രീമിയം എം.പി.വി സെഗ്മെന്റിലേക്കാണ് മാരുതി ചുവടുവെക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം