ലഖ്നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗര്‍ഭിണിയായ യുവതിയെ തലയ്ക്കടിച്ച് കൊന്ന് വയലില്‍ തള്ളിയ സംഭവത്തില്‍ കാമുകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മീററ്റ് സ്വദേശിനിയായ രാംബിരി (30) യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ ആദേശ്, ഇയാളുടെ സുഹൃത്തുക്കളായ ദീപക്, ആര്യന്‍, സന്ദീപ്, രോഹിത് എന്നിവരെ പോലീസ് പിടികൂടിയത്.
ജൂലായ് മൂന്നാം തീയതിയാണ് ഗര്‍ഭിണിയായ രാംബിരിയുടെ മൃതദേഹം കൃഷിയിടത്തില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനായ ആദേശും കൂട്ടാളികളും പിടിയിലായത്.
ജൂലായ് രണ്ടാം തീയതിയാണ് പ്രതികള്‍ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. 2015-ല്‍ രാംബിരിയും വിനോദ് എന്നയാളും തമ്മില്‍ വിവാഹിതരായിരുന്നു. എന്നാല്‍ അധികം വൈകാതെ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം. ഇതിനിടെയാണ് ആദേശുമായി അടുപ്പത്തിലായത്. പിന്നാലെ ആദേശില്‍ നിന്ന് യുവതി ഗര്‍ഭം ധരിക്കുകയും ചെയ്തു.
Also read : ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ഗര്‍ഭിണിയായതോടെ എത്രയുംവേഗം വിവാഹം നടത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. തന്നെ വിവാഹം കഴിക്കാനായി കാമുകനോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് താത്പര്യമില്ലാതിരുന്ന ആദേശ്, വിവാഹത്തിനായുള്ള സമ്മര്‍ദം തുടര്‍ന്നതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണംചെയ്തശേഷം ജൂലായ് രണ്ടാം തീയതി ആദേശ് കാമുകിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇതനുസരിച്ച് വീട്ടിലെത്തിയ യുവതിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം സമീപത്തെ വയലില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം