പത്തനംതിട്ട∙ റാന്നിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരുക്ക്. പത്ര ഏജന്റ് സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.45-ഓടെയാണ് അപകടമുണ്ടായത്.
Also read: തകർന്നു തരിപ്പണമായി ജനിൻ – ഇസ്രയേൽ സേനമേഖലയിൽ നിന്ന് പിന്മാറി
പത്തനംതിട്ടയില്‍നിന്ന് പത്രം ശേഖരിച്ച് റാന്നി വഴി മല്ലപ്പള്ളിയിലേക്ക് പോകുമ്പോഴാണ് അപകടം. വളവിനടുത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സംരക്ഷണവേലി തകര്‍ത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. സജുവിന് സാരമായ പരുക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം