കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് സംഘടിപ്പിച്ച കമ്മീഷണർ ഓഫീസ് മാർച്ചിൽ പങ്കെടുക്കവേ കണ്ണൂരിൽ വച്ചാണ് വിശ്വനാഥ പെരുമാൾ വിവാദ പരാമർശം നടത്തിയത്.
Also read: എറണാകുളത്ത് എംജി റോഡിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി കീഴടങ്ങി
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് എന്ന പരമാർശത്തിനെതിരെ കണ്ണൂർ ടൗൺ പോലീസാണ് ഐപിസി 153 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവിന്റെ പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും ആരോപിച്ച് സിപിഎം പ്രവർത്തകനായ പി.കെ. ബിജു പരാതി നൽകിയതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം