വയനാട്: പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് വിജിലൻസ് കേസിൽ പ്രതികളായ മുൻ ബാങ്ക് ഭരണ സമിതി അംഗങ്ങളോട് ഹാജരാവാൻ സമൻസ് അയച്ച് ഇ.ഡി. ഈ മാസം 11 നും അടുത്തമാസം 12നും കോഴിക്കോട് ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ് നൽകിയിട്ടുള്ളത്.
വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളായ മുൻ ബാങ്ക് ഭരണസമിതി അംഗങ്ങളോടാണ് ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. മുൻ ബാങ്ക് പ്രസിഡണ്ട് കെ കെ അബ്രഹാം,, ബാങ്ക് വൈസ് പ്രസിഡന്റ് ടോമി തേക്കുമല ബാങ്ക് ഭരണ സമിതി അംഗങ്ങളായ മണി പാമ്പനാൽ ,ബിന്ദു ചന്ദ്രൻ, സുജാത ദിലീപ്, വി.എം. പൗലോസ്, ബാങ്ക് സെക്രട്ടറി രമാദേവി. ലോൺ സെക്ഷൻ ക്ലാർക്ക് പി.യു തോമസ് , തട്ടിപ്പിന്റെ ഇടനിലക്കാരൻ സജീവൻ കൊല്ലപള്ളി എന്നിവരാണ് വിജിലൻസ് റജിസ്ട്രർ ചെയ്ത കേസിലെ പ്രതികൾ.
അതേസമയം, ഈഡി സമൻസ് അയച്ചിരിക്കുന്നവരിൽ പലരും ക്രമക്കേടിൽ പങ്കില്ലാത്തവരാണെന്ന് മുൻ ഭരണസമിതി അംഗം മണി പാമ്പനാൽ പ്രതികരിച്ചു.
മുൻപ് ഇ.ഡി എറണാകുളം ഓഫീസിലെ ഉദ്യോഗസ്ഥർ ബാങ്കിലും മുൻ ബാങ്ക് പ്രസിഡന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാമിന്റെ വീട്ടിലും സജീവൻ കൊല്ലപ്പള്ളിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം