വയനാട്: വയനാട്ടില്‍ മധ്യവയസ്ക എച്ച്1എന്‍1 ബാധിച്ച് മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷ (48) ആണ് മരിച്ചത്. കടുത്ത ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്.പിന്നീട് ജൂൺ 30 നാണ് ഇവർക്ക് എച്ച് വൺ-എൻ വൺ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇന്നലെ തിരുവനന്തപുരം വിതുരയിലും സ്ത്രീ പനി ബാധിച്ചു മരിച്ചിരുന്നു. വിതുര മേമല സ്വദേശി സുശീല (48) യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















