ന്യൂഡൽഹി: തമിഴ്‌നാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പനെ രണ്ട് വർഷത്തോളം നിരീക്ഷിക്കാൻ നിർദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചിന്നക്കനാലിനെ ദേശിയ ഉദ്യാനമായി പ്രഖ്യാപിക്കാൻ നിർദേശിക്കണമെന്ന ആവശ്യത്തിലും ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. അതേസമയം ഹർജിക്കാർക്ക് ഈ ആവശ്യം ഉന്നയിച്ച് മറ്റ് ഫോറങ്ങളെ സമീപിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അരിക്കൊമ്പനെ തമിഴ് നാട്ടിലേക്ക് പുനരധിവസിപ്പിച്ചത് പരാജയമായെന്നും ഇതുവഴി പണം നഷ്ടം മാത്രമാണ് ഉണ്ടായതെന്നും ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ കേരള ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് പറഞ്ഞു. നിലവിൽ അരിക്കൊമ്പൻ തമിഴ്നാട്ടിലാണെനും അതിനാൽ തമിഴ്നാടിന് കക്ഷിയാക്കിയ സാഹചര്യത്തിലാണ് സുപ്രിം കോടതിയിൽ എത്തിയതെന്ന് അഭിഭാഷകർ വ്യക്തമാക്കി.എന്നാൽ ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരായിരുന്നു ഹർജിക്കാർ. അഭിഭാഷകരായ പ്രിയങ്ക പ്രകാശ്, മൈത്രി ഹെഡ്ഹേ എന്നിവരാണ് കേസില്‍ ഹാജരായത്.
Read More: ഡാമുകൾ തുറന്നു; മഴയ്ക്ക് ശമനം കാണാതെ കേരളം
കാട്ടാനകൾ അധികമുള്ള ചിന്നക്കനാൽ മേഖലയിൽ നിന്ന് ജനങ്ങളെ മാറ്റിയ ശേഷം ദേശിയ ഉദ്യാനമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ മറ്റൊരു ആവശ്യം. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ – മൃഗമേഖലകളെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉണ്ടായിരുന്നു. ഹർജി ആനത്താര ഹർജികൾക്ക് ഒപ്പം പരിഗണിക്കാൻ മാറ്റണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.
അതേസമയം, അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനസമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സംഘടനക്കായി അഭിഭാഷകന്‍ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാൽ, ഹര്‍ജി അടുത്ത മാസം ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയ്ക്ക് പരിക്കുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം