പാലക്കാട്: പാലക്കാട് തൂതയിൽ ബാലവിവാഹം നടത്തിയതായി പരാതി. സമീപത്തെ ക്ഷേത്രത്തിൽ വെച്ച് ജൂൺ 28ന് 15 വയസുള്ള കുട്ടിയുടെ വിവാഹം നടത്തിയെന്നാണ് പരാതി.
സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരൻ, പെൺകുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതായി ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് സന്ദേശം ലഭിക്കുന്നത്. 15 വയസുള്ള കുട്ടിയെ 32 വയസുള്ള യുവാവ് വിവാഹം കഴിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട് മണ്ണാര്‍ക്കാടയതിനാല്‍ മണ്ണാര്‍ക്കാട് പൊലീസിനോടാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
പെണ്‍കുട്ടിയ്ക്ക് 18 വയസ് പൂര്‍ത്തിയായിട്ടുണ്ടെന്നാണ് പൊലീസിനോട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം