കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി. കോഴിക്കോട് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനാണ് മര്‍ദനമേറ്റത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തുവെച്ചായിരുന്നു സംഭവം.
മന്ത്രിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരൻ മര്‍ദിച്ചെന്നാണ് പരാതി. മന്ത്രിയെ തെറിവിളിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ മുഹമ്മദ് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി. സാദിഫിന്റെ കാല്‍മുട്ടിനും കൈക്കും മര്‍ദനമേറ്റതായി നാട്ടുകാര്‍ പറയുന്നു.
Read more: എഐ ക്യാമറ: രക്ഷിക്കാനായത് നിരവധി ജീവനുകൾ; അപകട മരണം കുത്തനെ കുറഞ്ഞെന്ന് മന്ത്രി ആന്‍റണി രാജു
സംഭവത്തില്‍ നാട്ടുകാര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗണ്‍മാനെ അധിക്ഷേപിച്ചതിന് രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മന്ത്രി കടന്നുപോയതിനുശേഷമായിരുന്നു മര്‍ദനമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം