തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസ് പ്രതികളായ മുൻ എസ്എഫ്ഐ നേതാവ് എ.വിശാഖും പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജുവും കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണു ഇരുവരും കീഴടങ്ങിയത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം എ.വിശാഖിന്റെ പേരു ചേർത്ത് കേരള സർവകലാശാലയ്ക്കു പട്ടിക നൽകിയായിരുന്നു തട്ടിപ്പ്.
ആൾമാറാട്ട കേസിൽ കോളജ് പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും ആൾമാറാട്ടം നടത്തിയ എ.വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരുന്നത്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആൾമാറാട്ടം, വ്യാജരേഖ ചമയ്‌ക്കൽ, കേരള സർവകലാശാലയെ തെറ്റിധരിപ്പിക്കൽ എന്നിവയിലാണു കേസ്. സംഭവത്തിൽ വിശാഖിനെയും ആള്‍മാറാട്ടത്തിനു കൂട്ടുനിന്ന പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജുവിനെയും കോളജ് സസ്പെൻഡ് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം