കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യബില്ലില്‍ വിശദീകരണവുമായി ഹൈബി ഈഡന്‍ എംപി. നാടിന്റെ വികസനം സംബന്ധിച്ച സുപ്രധാനമായ ആലോചനായോഗങ്ങള്‍ക്ക് മുമ്പും പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുമ്പും ജനതാത്പര്യം മനസിലാക്കാന്‍ ശ്രമിച്ചിരുന്നതായും തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാര്‍ ഉണ്ടായിരുന്നതിനാലാണ് അക്കാര്യം ലോക്‌സഭയില്‍ ഉന്നയിക്കാനുള്ള നോട്ടീസ് നല്‍കിയതെന്നും ഹൈബി ഈഡന്‍ ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Read more:ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു
വിയോജിപ്പ് അറിയിക്കുന്നവരുടെ അഭിപ്രായത്തെ മാനിക്കുന്നു. ആവശ്യത്തെ നിരാകരിക്കാനോ അംഗീകരിക്കാനോ ഇനി അവശേഷിക്കുന്നത് പാർലമെന്റിന്റെ നടപടികൾ പ്രകാരമുള്ള തീരുമാനമാണ്. ഇക്കാര്യം ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാർക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ടതില്ല. സ്വകാര്യ ബില്ലിന് പാർട്ടിയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഉണ്ടായിരുന്നില്ല. രണ്ടു സഭകളിലും അംഗമായി പ്രവർത്തിച്ചിരുന്ന തനിക്ക് ഇക്കാര്യം ബോദ്ധ്യമുള്ളതാണ്. അതിനാലാണ് സംഘടനാപരമായി ഒരു അനുവാദം ചോദിക്കാതെ തന്നെ ഈ ബിൽ ലോക്സഭയിൽ സമർപ്പിച്ചതെന്ന് ഹൈബി ഈഡൻ പറയുന്നു.
പുതിയ സാഹചര്യത്തിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് അനുവാദം വാങ്ങണമെന്ന പാർട്ടി നിർദേശം അനുസരിക്കാൻ ഒരു മടിയുമില്ലെന്ന് ഹൈബി ഈഡൻ പറയുന്നു. തന്റെ നിലപാട് പാർട്ടിക്കൊപ്പമാണെന്നും ഹൈബി കൂട്ടിച്ചേർത്തു. തലസ്ഥാന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാർട്ടി അറിയണമെന്ന് എംപിമാർക്ക് കോൺഗ്രസ് നിർദ്ദേശം നല്‍കുകയായിരുന്നു. കെ സി വേണുഗോപാലാണ് നിർദ്ദേശം നൽകിയത്. ഹൈബി ഈഡന്റെ ബിൽ വിവാദമായ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഇടപെടൽ നടത്തിയിരിക്കുന്നത്. കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിലെ ആവശ്യത്തിനെതിരെ കെ.മുരളീധരന്‍ എംപി രംഗത്ത് എത്തിയിരുന്നു. ഹൈബി ഈഡൻ പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം.എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താവും സ്ഥിതി? ഞാൻ വടകരയിൽ തലസ്ഥാനം വേണമെന്ന് പറഞ്ഞാൽ എന്താവും അവസ്ഥയെന്നും മുരളീധരൻ ചോദിച്ചിരുന്നു. തുടർന്ന് ദിവസങ്ങൾക്കു ശേഷമാണ് പ്രതികരണവുമായി ഹൈബി ഈഡൻ രംഗത്തെത്തിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം