തിരുവനന്തപുരം: ഇന്നലെ രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സോനയുടെ ബന്ധുക്കൾക്ക് വരാനായ വിപ്പിന്റെ മൊഴിയിൽ വിശ്വാസമില്ലെന്ന് അറിയിച്ചു. വിവാഹം കഴിഞ്ഞ് പതിനഞ്ചു നാൾ മാത്രമേ കഴിഞ്ഞുള്ളുവെങ്കിലും, സോനയ്ക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് വീട്ടുകാരുടെ വാദം. ഞായറാഴ്ച രാത്രിയാണു സോനയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
Read More: സിപിഎം തന്നെ ആറ് തവണ വധിക്കാൻ ശ്രമിച്ചുവെന്ന് സുധാകരൻ
‘‘ശനിയാഴ്ച ഇരുവരും ഉച്ചയ്ക്കു വീട്ടിൽ വന്നിരുന്നു. മോൻ കടയിൽനിന്നു ഭക്ഷണം പാഴ്സൽ വാങ്ങിയാണുവന്നത്. രാത്രി എല്ലാവരും കൂടി സന്തോഷമായി ഭക്ഷണം കഴിച്ചു. ഇന്നലെ പള്ളിയില്‍ പോയിവന്നു യാത്രപറഞ്ഞു തിരികെ പോയതാണ്. തലവേദനയാണെന്നു പറഞ്ഞ് മകൾ വൈകിട്ടു ഫോൺ വിളിച്ചിരുന്നു. രാത്രി ഒന്നരയ്ക്കു വീടിന്റെ അടുത്തുള്ള പയ്യനാണു സംഭവം വിളിച്ച് അറിയിക്കുന്നത്. സോന കടുംകൈ ചെയ്തു. മെഡിക്കൽ കോളജിൽ കൊണ്ടുപോയിരിക്കുകയാണെന്നു പറഞ്ഞു’’– സോനയുടെ പിതാവ് വിശദീകരിച്ചു.
‘‘ഒൻപതുമണിയായപ്പോൾ ഉറങ്ങിപ്പോയെന്നും ശബ്ദം കേട്ട് നോക്കിയപ്പോള്‍ സോന തൂങ്ങിനിൽക്കുന്നത് കണ്ടുവെന്നുമാണ് വിപിൻ പറഞ്ഞത്. പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിച്ചെന്നും പറഞ്ഞു. ഒൻപതുമണിക്കു ഉറങ്ങിപ്പോയെന്നതിൽ സംശയമുണ്ട്. എന്താണ് സംഭവിച്ചതെന്നു അറിയില്ല, ദുരൂഹതയുണ്ട്’’– സോനയുടെ പിതാവ് പറഞ്ഞു.
കാട്ടാക്കട ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരിയായ സോനയും ഓട്ടോ ഡ്രൈവറായ വിപിനും പ്രണയത്തിൽ ആയിരുന്നുവെന്നും, രണ്ട് സമുദായക്കാരായ ഇവരെ വീട്ടുകാർ ഇടപെട്ട് വിവാഹം ചെയ്യിപ്പിച്ചതാണ് എന്നും അറിയാൻ കഴിഞ്ഞു. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പോലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം