ജയ്പുർ: രാജസ്ഥാനില്‍ ട്രെയിനില്‍ നിന്നും വീണ് പിതാവും അഞ്ച് വയസുകാരിയായ മകളും കൊല്ലപ്പെട്ടു. സിരോഹി ജില്ലയിലെ അബു റോഡ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പാലി ജില്ലയിലെ ഫല്നയിലേക്ക് പോകാൻ ഭാര്യയ്ക്കും ഇരട്ടക്കുട്ടികൾക്കുമൊപ്പമാണ് ഭീമറാവു(35) അബു റോഡ് സ്റ്റേഷനിൽ എത്തിയത്. തിരക്കേറിയ സബർമതി-ജോധ്പൂർ പാസഞ്ചർ ട്രെയിനിൽ കയറുന്നതിനിടയിൽ ഭീമറാവു ബാലൻസ് നഷ്ടപ്പെട്ട് മകൾ മോണിക്കയോടൊപ്പം ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം