മുംബൈ: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അവാദ്. ജിതേന്ദ്ര അവാദിനെ പ്രതിപക്ഷ നേതാവായും ചീഫ് വിപ്പായും തെരഞ്ഞെടുത്തതായി എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ അറിയിച്ചു. പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ പാർട്ടി പിളർത്തി എൻഡിഎയ്ക്കൊപ്പം പോയതിനു പിന്നാലെയാണു ജിതേന്ദ്ര ആവ്‌ഹാഡിനെ തിരഞ്ഞെടുത്തത്.
ഇന്ത്യൻ രാഷ്ട്രീയത്തെ ആകെ ഞെട്ടിച്ചായിരുന്നു അജിതിന്റെ കാലുവാരൽ. നേരത്തെ തന്നെ പാർട്ടിയിലെ സംഘടനപരമായ നേതൃത്വത്തിൽനിന്നും തഴഞ്ഞതിൽ അജിത് അസ്വസ്ഥനായിരുന്നു. സംഘടനാപരമായ നേതൃത്വം ഏറ്റെടുക്കാൻ പ്രതിപക്ഷ നേതൃത്വസ്ഥാനം രാജിവയ്ക്കാൻ തയാറാണെന്നും പവാറിന്റെ മരുമകൻ കൂടിയായ എൻസിപി നേതാവ് പറഞ്ഞിരുന്നു.
29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ ഒൻപതു വർഷമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻസിപി എംഎൽഎമാരും മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതെന്നാണ് അജിത് പവാർ പറഞ്ഞത്. പാർട്ടിയിൽ പിളർപ്പില്ലെന്നും ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















