തിരുവനന്തപുരം: കൈതോല പായ വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജി ശക്തിധരന്‍ പറഞ്ഞതൊന്നും സി.പി.എം മുഖവിലക്കെടുക്കുന്നില്ലെന്നും അവരെല്ലാം സി.പി.എം വിരുദ്ധ ചേരിയിലെ മുന്‍നിര വലതുപക്ഷക്കാരാണെന്നും അതെല്ലാം സ്വയം എരിഞ്ഞടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാനുള്ള പാര്‍ട്ടിക്കകത്തെ തെറ്റുതിരുത്തല്‍ ക്യാമ്പയില്‍ നന്നായി നടത്താനായി. തിരുത്തേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്നും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ നിഖില്‍ തോമസിനെ ന്യായീകരിക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് വിഷയത്തിലും സിപിഐഎം നിലപാട് ആവര്‍ത്തിച്ചു. നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. ബഹുസ്വരത പൂര്‍ണമായും ഇല്ലാതാക്കാനാണ് ഏകീകൃത സിവില്‍ കോഡിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്. വിഷയത്തില്‍ അവസരവാദ സമീപനമാണ് കോണ്‍ഗ്രസിനെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും ഏക സിവിൽ കോഡിനെതിരെ ഒന്നിക്കണം. പൗരത്വഭേദഗതി നിയമത്തിന് എതിരായി നടത്തിയതുപോലുള്ള പ്രക്ഷോഭം സംഘടിപ്പിക്കും. പ്രതിഷേധ പരിപാടിയിലേക്ക് സമസ്തയെ ക്ഷണിക്കുമെന്നും പ്രക്ഷോഭത്തിൽ മുസ്ലിം ലീഗിനും സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം