ഭയം നിറഞ്ഞ ദിനങ്ങൾ കടന്നുപോയെന്നും പുതിയ തുടക്കത്തിനുള്ള സമയമായെന്നും നടി അനുശ്രീ. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു കുറിപ്പിലാണ് ഏറെ സങ്കടവും ഒറ്റപ്പെടലും തോന്നിയ ഒരാഴ്‌ചയെക്കുറിച്ച് അനുശ്രീ തുറന്നു പറഞ്ഞത്. ഒരുപാട് സ്നേഹിക്കുന്ന കുടുംബത്തിനും പിന്തുണച്ച സുഹൃത്തുക്കൾക്കും വേണ്ടി സന്തോഷമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇനി ഒരിക്കലും ദുഃഖിക്കില്ലെന്നും താരം പറയുന്നുണ്ട്. പുഞ്ചിരിക്കുന്ന ഒരു വിഡിയോയൊക്കൊപ്പമാണ് അനുശ്രീ തന്റെ ഏറ്റവും വിഷമകരമായ ദിനങ്ങൾ കടന്നുപോയതിനെപ്പറ്റി കുറിച്ചത്.
‘‘ഒരുപാട് തകർന്നുപോയ ഒരാഴ്ച, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്‌ച. അത് ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു. ഈ കടങ്കഥ പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ ഇത് ഒരിക്കലും മാറില്ലെന്ന് എനിക്കുറപ്പായി, അതിനാൽ ഞാൻ മുന്നോട്ട് തന്നെ പോകാൻ തീരുമാനിക്കുകയാണ്. കാരണം ആഘോഷിക്കാൻ എനിക്കൊരു ലോകം തന്നെ കാത്തിരിക്കുന്നു. സ്നേഹിക്കാൻ ഒരു കുടുംബവും പിന്തുണയ്ക്കാൻ കുറെയേറെ സുഹൃത്തുക്കളുമുണ്ട്. സുന്ദരമായ ഒരു ജീവിതം എന്നെ കാത്തിരിക്കുന്നു അതിനാൽ ഇനി മുതൽ ഈ ദുഃഖത്തിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല. ഈ സങ്കടത്തെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്.’’ അനുശ്രീ പറയുന്നു.
Also read : സുധാകരനും സതീശനും നടത്തിയ തട്ടിപ്പ് മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് എം വി ഗോവിന്ദൻ
ഉത്ഖണ്ഠയും സങ്കടവും നിറഞ്ഞ ഒരാഴ്ചയാണ് കടന്നുപോയതെന്ന് പറയുന്ന അനുശ്രീ ദുഃഖത്തിന് കാരണമെന്താണെന്നോ എന്താണ് സംഭവിച്ചതെന്നോ വെളിപ്പെടുത്തിയിട്ടില്ല. മുൻപ് ‘ഇതിഹാസ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കൈക്ക് എന്തോ സംഭവിക്കുന്നു എന്ന് തോന്നിയ രോഗാസ്ഥയെക്കുറിച്ച് നടി അനുശ്രീ തുറന്നു പറഞ്ഞിരുന്നു. ഒരുപാട് ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് പഴയ അവസ്ഥയിലേക്ക് എത്തിയതെന്നും അനുശ്രീ പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചതെന്ന് അനുശ്രീ തുറന്നു പറയുന്നത് കാത്തിരിക്കുകയാണ് ആരാധകർ. അനുശ്രീയുടെ കുറിപ്പുകളിൽ നിന്നും താരം വിഷമത്തിലാണെന്ന് മനസ്സിലായെന്നും അതെല്ലാം തരണം ചെയ്‌തു തിരിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്നുമാണ് ആരാധകരുടെ കമന്റുകൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം