തിരുവനന്തപുരം: കേരളത്തിലെ എന്‍സിപിയുടെ നിലപാട് ശരദ് പവാറിനൊപ്പമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അജിത് പവാര്‍ എടുത്ത രാഷ്ട്രീയ തീരുമാനം പാര്‍ട്ടിയെ വഞ്ചിക്കുന്നതാണ്. അതിന്റെ പുറകില്‍ രാഷ്ട്രീയമല്ല, അധികാരത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി മഹാരാഷ്ട്ര ഘടകം പിളര്‍ത്തി 30 എംഎല്‍എമാരുമായി അജിത് പവാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്‍സിപിയുടെ മറ്റ് സംസ്ഥാന ഘടകങ്ങളെ അജിത് പവാറിന്റെ നീക്കം സ്വാധീനിക്കില്ല. കഴിഞ്ഞ കുറച്ചുനാളുകളായി അജിത് പവാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Also read : സുധാകരനും സതീശനും നടത്തിയ തട്ടിപ്പ് മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് എം വി ഗോവിന്ദൻ
കേരളം ഒറ്റക്കെട്ടായി ശരദ് പവാറിനൊപ്പം നില്‍ക്കും. എന്‍സിപി കേരള ഘടകം ഇടതുമുന്നണിയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രിയ സുലെ അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് അദ്ദേഹത്തെ അനുനയിപ്പിക്കാനാണെന്നും എന്നാല്‍ ആ ശ്രമം വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം