പാരിസ് :പൊലീസുകാരന്റെ വെടിയേറ്റ് അൾജീരിയ–മൊറോക്കോ വംശജനായ നയെൽ (17) മരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ആരംഭിച്ച പ്രക്ഷോഭം തുടരുന്നു. ഇന്നലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 1311 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച 917 പേർ അറസ്റ്റിലായിരുന്നു. ഇന്നലെ നയെലിന്റെ സംസ്കാരച്ചടങ്ങുകൾ നടന്ന നോന്റേറിൽ 45,000 പൊലീസിനെ വിന്യസിച്ചിരുന്നു. രോഷാകുലരായ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. ഒട്ടേറെ വാഹനങ്ങൾ കത്തിച്ചു. കടകൾ കൊള്ളയടിച്ചു. മുന്നൂറിലേറെ പൊലീസുകാർക്കു പരുക്കേറ്റു. വാഹന പരിശോധനയ്ക്കിടെയാണ് വാഹനം ഓടിച്ചിരുന്ന നയെലിന് വെടിയേറ്റത്.
നയെലിനെ വെടിവച്ച പൊലീസുകാരനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രക്ഷോഭകർ അടങ്ങുന്നില്ല. മാഴ്സെ, ലിയോൺ, ടുലൂസ്, സ്ട്രാസ്ബുർഗ്, ലിലെ നഗരങ്ങളിൽ തുടർച്ചയായ നാലാം രാത്രിയിലും ശക്തമായ പ്രക്ഷോഭം നടന്നു. മാഴ്സെയിൽ പ്രക്ഷോഭകർ തോക്കു വിൽപനശാലയിൽ നിന്ന് തോക്കുകൾ കൊണ്ടുപോയി. ലിയോൺ നഗരത്തിൽ പൊലീസ് കവചിത വാഹനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടയാണ് പ്രക്ഷോഭകരെ നേരിട്ടത്. നഗരങ്ങൾ പലയിടത്തും കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ കാണാമായിരുന്നു.
Also read : സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത് മഴയ്ക്കു സാധ്യത ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുത്തിരുന്ന പ്രസിഡന്റ് ഇമ്മാനുവൽ മക്രോ മടങ്ങിയെത്തി 2 ദിവസത്തിനിടെ രണ്ടാമത്തെ അടിയന്തര മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. സമൂഹമാധ്യമങ്ങളോട് പ്രക്ഷോഭത്തെ സഹായിക്കുന്ന യാതൊന്നും നൽകരുതെന്ന് വിലക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളെ കർശനമായി നിരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്. പ്രസിഡന്റ് മക്രോ ജർമനിയിൽ ഈയാഴ്ച നടത്താനിരുന്ന ഔദ്യോഗിക സന്ദർശനം മാറ്റിവച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം