ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഡൽഹി ഓർഡിനൻസിന്റെ പകർപ്പുകൾ പ്രതിഷേധ സൂചകമായി കത്തിക്കുമെന്ന പ്രഖ്യാപനം പിൻവലിച്ച് ആം ആദ്മി പാർട്ടി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയതിനാൽ അത്തരമൊരു നീക്കത്തിന് ഇപ്പോൾ മുതിരുന്നില്ലെന്ന് എഎപി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ പറഞ്ഞു.
സുപ്രീം കോടതി വിധിയെ മറികടന്ന് പുറത്തിറക്കിയ കേന്ദ്രത്തിന്റെ ഓർഡിനൻസിൽ പ്രതിഷേധിച്ച് ഡൽഹി എഎപി ആസ്ഥാനത്ത് ജൂലൈ മൂന്നിന് വിവാദ ഓർഡിനൻസിന്റെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിക്കുമെന്ന് എഎപി പറഞ്ഞിരുന്നു. എഎപി ആസ്ഥാനത്തിന് പുറമേ ഡൽഹിയിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും ഓർഡിനൻസ് കത്തിച്ച് പ്രതിഷേധിക്കുമെന്നാണ് എഎപി അറിയിച്ചത്.
ജൂണ്‍ മൂന്നിന് പാർട്ടി ആസ്ഥാനത്തും ജൂണ്‍ അഞ്ചിന് നിയമസഭ മണ്ഡലങ്ങളിലും ജൂണ്‍ ആറ് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ ഡൽഹിയുടെ മുക്കിലും മൂലയിലും ഓർഡിനൻസ് കത്തിച്ച് പ്രതിഷേധിക്കുന്നതിനാണ് എഎപി പദ്ധതിയിട്ടത്. ജൂലൈ 11ന് ഓർഡിനൻസിന് എതിരെ ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കുമെന്നും പാർട്ടി വക്താവ് സൗരഭ് ഭരദ്വജ് പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം