തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു മാറ്റാനുള്ള ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെതിരെ ആര്‍എസ്പി. ബില്ലിനു പിന്നിൽ വ്യക്തിപരമായ താൽപര്യമാണെന്നും യുഡിഎഫിന് അത്തരം അഭിപ്രായമില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.
മാര്‍ച്ചില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡൻ ആവശ്യമുന്നയിച്ചത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയതോടെ ഇത് അപ്രായോഗികമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഫയലില്‍ കുറിച്ചു. സംസ്ഥാന രൂപീകരണം മുതൽ തലസ്ഥാന നഗരം തിരുവനന്തപുരമാണ്. അവിടെ അതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയിൽ ഇനിയും വികസിക്കാനുള്ള സാധ്യതകൾക്ക് സ്ഥല പരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ടാക്കുമെന്നും സർക്കാർ വിലയിരുത്തുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം