ന്യൂ ഡല്‍ഹി: മണിപ്പൂരിലെ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവയ്ക്കണമെന്ന് കോൺഗ്രസ് പാര്‍ട്ടി വക്താവ് ജയറാം രമേശ്. പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പുലർത്തുന്ന മൗനം വെടിയണം. പാർലമെന്റ് സമിതി മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസിന്റെ പാർലമെൻററി നയരൂപീകരണ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ; ഗൂഢാലോചനയ്‌ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്‍
പാർലമെന്റിന്റെ ആഭ്യന്തര കമ്മിറ്റിയിൽ ഈ വിഷയത്തിന്മേൽ ചർച്ച വേണമെന്നാവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടി, ഒഡീഷ ട്രെയിൻ ദുരന്തം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലും ചർച്ച വേണം. അദാനി വിഷയത്തിലെ ജെപിസി അന്വേഷണമെന്ന ആവശ്യവും പരിഗണിക്കണമെന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. യുക്രൈൻ യുദ്ധത്തിലും വിമത നീക്കത്തിലും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിനുമായി സംസാരിച്ച മോദിക്ക് സ്വന്തം രാജ്യത്തെ കലാപത്തില്‍ ഇടപെടാൻ സമയമില്ലെന്ന വിമർശനവും കോണ്‍ഗ്രസ് ഉയർത്തി.
അതേ സമയം, ഏക സിവിൽ കോഡിൽ കോൺഗ്രസ് ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും കരട് പുറത്തിറങ്ങുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ അപ്പോള്‍ പരിശോധിച്ച് നിലപാടറിയിക്കാമെന്നുമാണ് ഇന്ന് സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷം പാർട്ടി വക്താവ് അറിയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം