പട്‌ന: എല്ലാ വിവാഹവും പൊലീസിനെ അറിയിക്കണമെന്ന പുതിയ നിർദേശവുമായി ബിഹാർ. തോക്കില്‍നിന്നു വെടിയുതിര്‍ത്തുള്ള വിവാഹാഘോഷങ്ങള്‍ക്ക് തടയിടാണ് പുതിയ നടപടി.
വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള വെടിയുതിര്‍ക്കല്‍ മരണത്തിലേക്കും പലര്‍ക്കും പരുക്കേല്‍ക്കുന്നതിലേക്കും നയിക്കുന്ന സാഹചര്യത്തിലാണ് വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശം വരുന്നത്.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ; ഗൂഢാലോചനയ്‌ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്‍
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, വിവാഹ മണ്ഡപങ്ങള്‍, ഹാളുകള്‍ എന്നിവയുടെ ഉടമകള്‍ എല്ലാ കോണുകളിലും സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിര്‍ബന്ധമാക്കിയെന്ന് പൊലീസ് അറിയിച്ചു. വീടുകളില്‍ വിവാഹച്ചടങ്ങ് നടത്തുന്നവര്‍ പക്കലുള്ള ആയുധങ്ങളുടെ ൈലസന്‍സും അതിഥികളുടെ ലിസ്റ്റും പൊലീസിനു കൈമാറണം.
വിവാഹ ചടങ്ങുകള്‍, ജന്മദിന പാര്‍ട്ടികള്‍, വിവാഹ വാര്‍ഷിക പാര്‍ട്ടികള്‍ മുതലായവയില്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു. െവടിയുതിര്‍ത്തുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്ക് തടവുശിക്ഷ വരെ ലഭിക്കാമെന്ന് ബിഹാര്‍ പൊലീസ് വ്യക്തമാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം