ന്യൂഡല്‍ഹി: മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ രണ്ട് അംഗ ബെഞ്ചിൽ അഭിപ്രായഭിന്നതയുണ്ടാതിനാലാണ് വിശാല ബെഞ്ചിന് വിട്ടത്. ടീസ്റ്റയ്ക്കു കീഴടങ്ങാൻ കൂടുതൽ സമയം അനുവദിക്കാമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസുമാരായ എ.എസ്. ഓക്ക, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി വിശാലബെഞ്ചിന് വിട്ടത്.
ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ജാമ്യഹരജി ഹരജി തള്ളിയിരുന്നു. ഒട്ടും താമസമില്ലാതെ കീഴടങ്ങാനും ടീസ്റ്റയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ടീസ്റ്റാ സെതൽവാദ് സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസം വന്നതോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിശാല ബെഞ്ചിന് വിട്ടത്.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ; ഗൂഢാലോചനയ്‌ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്‍
കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുകളുണ്ടാക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തെന്നതടക്കമുള്ള കേസാണ് ടീസ്റ്റയ്ക്കെതിരെയുള്ളത്. ടീസ്റ്റയുടെ അറസ്റ്റ് തടഞ്ഞ് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രിംകോടതി അവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 30 ദിവസത്തേക്ക് വിധി സ്റ്റേ ചെയ്യാൻ ഇന്ന് ടീസ്റ്റയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് നിർസാർ ദേശായ് ഉൾപ്പെട്ട ബെഞ്ച് ആവശ്യം നിരസിച്ചു.
കേസിൽ കഴിഞ്ഞ വർഷം ജൂൺ 25നാണ് ടീസ്തയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്റ്റംബറിൽ സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ വ്യാജ രേഖകളും മറ്റും തയാറാക്കി ആരോപണങ്ങൾ ഉന്നയിച്ചു എന്നതാണ് കേസ്. ടീസ്ത, ഗുജറാത്ത് മുൻ ഡിജിപി ആർ.ബി. ശ്രീകുമാർ, മുൻ ഡിഐജി സഞ്ജീവ് ഭട്ട് എന്നിവരാണ് കേസിലെ പ്രതികൾ. വ്യാജ തെളിവുകൾ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം