കൊച്ചി – കഴിഞ്ഞ 9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് നരേന്ദ്രമോദി സർക്കാരിന് രാജ്യത്തിന്റെ വികസനത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന വൻ മുന്നേറ്റമാണ് ഈ കാലഘട്ടത്തിൽ രാജ്യത്തുണ്ടായത്.1947 മുതൽ 2014 വരെയുള്ള വികസന ചരിത്രത്തിൽ നിന്നും വൻകുതിച്ചുചാട്ടമാണ് അടുത്ത 9 വർഷങ്ങളിൽ ഉണ്ടായത്. രാജ്യം ലോകത്തെ അഞ്ചാംമത്തെ സാമ്പത്തിക ശക്തിയായി വളർന്നു എന്നു മാത്രമല്ല, സാധാരണക്കാരിൽ സാധാരണക്കാരന്റെ ജീവിതത്തിൽ ഗണ്യമായ മാത്രമാണ് ഉണ്ടായത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എല്ലാവർക്കും അനുഭവവേദ്യമണന്നും അദ്ദേഹം സൂചിപ്പിച്ചു.
മോദി സർക്കാരിന്റെ ഒൻപതാമായത് വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ലോകസഭ മണ്ഡലം വിശാല ജനസഭ കളമശ്ശേരി മുനിസിപ്പൽ ടൌൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ദരിദ്രരേഖയ്ക്കു താഴെ ജീവിച്ചിരുന്നവരിൽ ഈ 9 വർഷം കൊണ്ട് കുറവ് വന്നത് 12 ശതമാനമാണ്.ബഹുഭൂരിപക്ഷം പേർക്കും ബാങ്ക് അക്കോണ്ടുകളായി. അതിലൂടെ കോടിക്കണക്കിനു രൂപയാണ് വർഷം തോറും സർക്കാർ നേരിട്ട് നൽകുന്നത്. രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിൽ.. വിമാനത്താവളങ്ങൾ, റെയിൽവേപ്പാത, ദേശീയ പാത, ട്രെയിനുകൾ, മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ..65 വർഷം കൊണ്ടുണ്ടായതിന്റെ ഇരട്ടിയോ അതിലധികമോ ആണ് 9 വർഷം കൊണ്ടുണ്ടായത്. ബി എസ് എൻ എൽ, കെ വി ഐ സി, പോസ്റ്റൽ ഓഫീസുകൾ ഇവിടെയൊക്കെ ഉണ്ടായ മാറ്റങ്ങൾ വിപ്ലവകരമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏക സിവിൽ നിയമത്തിനെതിരായി മുസ്ലിം സംഘടനകളെ ഒന്നിപ്പിച്ചു കൊണ്ട് സംസ്ഥാനത്തു വലിയ മത – രാഷ്ട്രിയ ധൃവീകരണം നടത്തുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം വിനാശകരമായിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ എസ് ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന വക്താക്കളായ കെ വി എസ് ഹരിദാസ്, അഡ്വക്കേറ്റ് നാരായണൻ നമ്പൂതിരി, അഡ്വക്കേറ്റ് ടി പി സിന്ധുമോൾ, ന്യുനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, സംസ്ഥാന സമിതി അംഗം എൻ പി ശങ്കരൻകുട്ടി,ജില്ലാ സെക്രട്ടറിമാരായ അഡ്വക്കേറ്റ് എസ് സജി, വി കെ ഭസിത് കുമാർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സമിതി അംഗങ്ങളായ വി കെ സുദേവൻ, സി വി സജിനി ജില്ലാ വൈസ് പ്രസിഡന്റ്മാരായ എൻ എൽ ജെയിംസ്, വി എസ് സത്യൻ, ജില്ലാ സെക്രട്ടറിമാരായ ആർ സജികുമാർ, ഉല്ലാസ് കുമാർ, എ അനൂപ്, ലത ഗംഗധരൻ, കെ എസ് ഉദയകുമാർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ലേഖ നായ്ക്, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കെക്കര, വിനീത ഹരിഹരൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം