ആലപ്പുഴ: പുന്നപ്ര റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. അംബേദ്കർ മോഡൽ റസിഡൻഷ്യൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്നു, ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വിഷബാധ. വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ട 13 കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർത്ഥികൾക്ക് വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. കാന്റീനിൽ നിന്നു ചോറും സാമ്പാറുമാണ് വിദ്യാർത്ഥികൾ കഴിച്ചത്. ഭക്ഷണം മോശമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പരാതിയും പറഞ്ഞിരുന്നു. പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
Also read : രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കി മണിപ്പുര്‍ മുഖ്യമന്ത്രി; രാജികത്ത് കീറിയെറിഞ്ഞ് അണികള്‍
ആലപ്പുഴ ജില്ലാ കലക്ടർ ഹരിത വി കുമാർ ആശുപത്രിയിലെത്തി വിദ്യാർത്ഥികളെ സന്ദർശിച്ചു. അവരുടെ ആരോഗ്യ സ്ഥിതി കലക്ടർ വിലയിരുത്തി. ഭക്ഷണത്തെക്കുറിച്ചുള്ള പരാതി വിദ്യാർത്ഥികൾ കലക്ടറെ അറിയിച്ചു. അന്വേഷണം നടത്തുമെന്ന് കലക്ടർ കുട്ടികൾക്ക് ഉറപ്പു നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം