ട്രോള്‍ വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സ്ത്രീ വേഷത്തിലെത്താൻ തയാറായതെന്ന് രാജസേനൻ

 ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് രാജസേനൻ തിയറ്ററുകളിൽ സ്ത്രീവേഷത്തിലെത്തിയത്. ‘‘ട്രോള്‍ വരുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഈ വേഷത്തിലെത്തിയത്. ട്രോളുകൾ ആസ്വദിക്കുന്ന ആളാണ് ഞാൻ. അതുചെയ്യുന്നവരെയും ഇഷ്ടപ്പെടുന്നു. ആ ട്രോളുകൾ കണ്ട് ചിരിക്കുന്ന ആളുകൾ ഈ സിനിമ കാണാൻ തിയറ്ററിലെത്തുമല്ലോ? ഇതിനു പിന്നിലൊരു ടീം ഉണ്ട്. അവരുമായി ബന്ധപ്പെട്ടും ചർച്ച ചെയ്തുമാണ് ഈ വേഷത്തിലെത്താമെന്ന് തീരുമാനിച്ചത്. സർ ഇങ്ങനെ ചെയ്യുമോ എന്നായിരുന്നു അവരുടെ സംശയം. എനിക്കൊരു മടിയുമില്ല, ഞാൻ ചെയ്യും എന്ന് ഉറപ്പു പറഞ്ഞു. രാവിലെ എന്റെ മീശയെടുത്തു, ഒരു നല്ല കാര്യത്തിനു വേണ്ടിയായതിനാൽ സന്തോഷമുണ്ട്.’’–രാജസേനൻ പറഞ്ഞു.

Read More:മലയാള സിനിമയിൽ ഒന്നരവർഷം ഇടവേള എടുത്തിരുന്നത്തിന്റെ കാരണം തുറന്ന് പറഞ്ഞ് നടൻ ജയറാം

കൊച്ചിയിലെ തിയറ്ററിലെത്തിയാണ് താരം സഹപ്രവർത്തകരെയും സിനിമാ കാണാനെത്തിയവരെയും ഒരേപോലെ ഞെട്ടിച്ചത്. രാജസേനൻ തന്നെ സംവിധാനം ചെയ്ത ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഇങ്ങനെയൊരു മേക്കോവർ.

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന സിനിമയാണിത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി  നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം